ഒരു നീണ്ട വിദേശ വാസത്തിനു ശേഷം തിരിച്ചെത്തി തമ്പടിക്കാന്‍ തിരുവനന്തപുരം തന്നെ പറ്റിയ സ്ഥലം എന്ന് തീരുമാനിക്കാന്‍ അന്നൊരു ഞൊടിയിട പോലും വേണ്ടി വന്നില്ല. വളരെ ചെറുപ്പത്തിലെ തന്നെ ഈ നഗരത്തെ ഞാന്‍ അത്രയധികം സ്നേഹിച്ചു പോയിരുന്നു.അന്ന് രണ്ടായിരത്തി മൂന്നാം ആണ്ടു. കഴിഞ്ഞ ആറു കൊല്ലം കൊണ്ടു ഈ നഗരത്തില്‍ എന്താണ് പുതുമകള്‍ എന്ന് ചോദിക്കുന്ന പ്രവാസി സുഹൃത്തുക്കളുടെ മുന്നില്‍ പകച്ചു നില്‍ക്കാനേ ഞങ്ങള്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടുള്ളൂ. ഏറ്റവും അവസാനം മനോരമ നടത്തിയ തലസ്ഥാന വികസന സെമിനാര്‍ ഉള്‍പ്പെടെ ഒട്ടനവധി വേദികളില്‍ ഈ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടു. സുന്ദരനും പ്രസസ്തനുമായ ഒരു എം പി യെയും നമ്മള്‍ തിരഞ്ഞെടുത്തു. ഇപ്പോഴും നേട്ടങ്ങളുടെ പട്ടിക ഒഴിഞ്ഞു തന്നെ കിടക്കുന്നു.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുന്നതിന് പകരം ഞാന്‍ ചെയ്യുന്ന ഒരു കലാ പരിപാടിയാണ് പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ ചെന്ന് നിന്ന് പള്ളിക്ക് മുകളില്‍ നില്‍ക്കുന്ന യേശു മഹാശയനെ തുറിച്ചു നോക്കുക എന്നത്. എന്തോ, അപാരമായ ഒരു അനുഗ്രഹ തേജസ്സുണ്ട് ആ വിഗ്രഹത്തിനു. എല്ലാ കൊള്ളരുതയ്മകളെയും കണ്ടിട്ടും സഹിച്ചിട്ടും നഗരത്തെ പൂര്‍ണ മനസ്സോടെ അനുഗ്രഹിക്കുന്ന മൂര്‍ത്തിമദ്ഭാവം. ഇന്നലെയും പതിവ് പോലെ ഞാന്‍ അദ്ദേഹത്തെ തുറിച്ചു നോക്കി. അങ്ങനെ നിന്ന് സമയം പാതിരാവായി കാണും. അപ്പൊ കുതിരവട്ടം പപ്പു ഏയ് ഓട്ടോയില്‍ പറഞ്ഞ പോലെ പടച്ചോന്‍ കൈ കൂട്ടി കെട്ടി താഴെ ഇറങ്ങി വന്നു. കിട്ടിയ തക്കം പാഴാക്കാതെ ഞാന്‍ ചോദിച്ചു.
"നിങ്ങള്‍ മൂന്നു പേരും മുഖത്തോടു മുഖം നോക്കി ഇങ്ങനെ ഇരുന്നിട്ടും എന്തരോ ഇവിടെ വെകസനം മോരടിച്ചു പോയത്"
പിന്നീട് നടന്നത് എനിക്ക് പോലും വിശ്വസിക്കാന്‍ മേലാഞ്ഞ ഒരു സംഭാഷണം ആണ്
യേ: ഞാന്‍ ഇങ്ങനെ ഇരിക്കുന്നു എന്നെ ഉള്ളു. പക്ഷെ വേറെ കാശുള്ള യേശുമാരെല്ലാം കോട്ടയംകൊച്ചി ഭാഗത്താണ് താമസം. മാമ്മന്‍ മത്തായിയെ പറ്റി കേട്ടിട്ടില്ലേ കുഞ്ഞാടെ
ഞാന്‍ : എന്നാലും എന്റെ യേശു മഹാശയ ഇവിടെയും ഉണ്ടല്ലോ കുരിശണിഞ്ഞ കടാലിന്റെ മക്കള്‍ . അവര്‍ക്കൊരു പോര്‍ട്ട് പണിഞ്ഞു കൊടുക്കരുതോ ? പിന്നെ കേശവദാസപുരം മുതല്‍ അങ്ങ്നാലാഞ്ചിറ വരെ ഉള്ള മറ്റു കുഞ്ഞാടുകളും
യേ: അവര്‍ക്കല്ലേ ജോസപ്പേ ഞാന്‍ ഒരു സ്വാഭാവിക തുറമുഖം സൃഷ്ടിച്ചത്. പക്ഷെ അതിന്റെ മോളില്‍ പണിയാന്‍ ഞാന്‍ ലാന്കോ കൊണ്ടപ്പള്ളി അല്ലല്ലോ
ഞാന്‍: കാര്യം നമ്മുടെ നബിയുടെയും ഗണപതിയുടെയും ബാച്ച് ആണെങ്കിലും ഞങ്ങളാല്‍ വേറെ ചിലരുടെ കാര്യവും അങ്ങയുടെ മനസ്സില്‍ കാണുമല്ലോ ? വേണമെങ്കില്‍ ഒരു കൂടു മെഴുകുതിരി ...
യേ: എന്നെ കുഴപ്പിക്കല്ലേ മോനെ. സഭയും പട്ടക്കാരും കൂടി ഇപ്പൊ വെറുതെ നില്‍ക്കുന്ന എന്നെ കുരിശില്‍ തറച്ചു നിര്‍ത്തും. ഒന്നുമില്ലെങ്കിലും നീ എന്നെ വല്ലപ്പോഴും വന്നു കാണുന്നവന്‍ അല്ലെ. ആ സ്നേഹം കൊണ്ടു പറയുവാ.. കൊച്ചീല്‍ പത്തു സെന്റ് സ്ഥലം വാങ്ങിക്ക് ..
വാല്‍ കഷ്ണം : ഒരു വി കെ എന്‍ അല്ലാത്തത് കൊണ്ടു എഴുതി കഴിഞ്ഞപ്പോ ഒരു സുഖം തോന്നുന്നില്ല. പക്ഷെ പറയാനുള്ളത് പറയാതെ വയ്യ. അനന്തപുരിയുടെ ഭൂമി ശാസ്ത്രത്തില്‍ ഒരു സമ്പന്ന ക്രിസ്തീയമേധാവിത്വം ഇല്ലാത്തതു കൊണ്ടാണോ ഒന്നിന് പുറകെ ഒന്നായി ഇവിടെ വരുന്ന പദ്ധതികള്‍ തല്ലികെടുത്തുന്നത് ? അല്ലെങ്കില്‍ വിദ്യാഭ്യാസ പരമായി ഇത്രയും മുന്നോക്കം നില്‍ക്കുന്ന ഒരു നാട് വികസനത്തില്‍ മാത്രം പുറകിലായി പോകാന്‍ കാര്യം ?

1 comments:
Dei,
There has been a lot of commentary recently on this subject - Communality and Development. I think it is entirely bogus.
The best period for Trivandrum in my entire life was the 2 years of OC CMship. I have seen him and AK Antony demonized in a lot of forums - but think about it. Before OC, Technopark had a house full board, and a list of companies which were told to go away, since there was no land here. Thejaswini changed a bit of that, although it was too late. Also, Infosys came to TVM at that time.
Vizhinjam is an issue now because the previous UDF govt brought it to the front burner.
The Capital Road Improvement program was another UDF initiative, which has currently been ground to a halt.
TRV international airport expansion has been pending for so long because Kerala government could not find time to acquire 27 acres of land since 1992.
Kerala media and state governments have a penchant for blaming "somebody else" for their faults. The Center, The Tamil Lobby, The North Indian Lobby.
We never think about the lost opportunity cost ever, as we debate every small thing threadbare. The state of Kerala would have been much better if we had let TM Jacob do his private poly and enigeering college thing - Things could not have been much different now in that area, right? We have given our communal overlords - every one of them - The Church of every stripe, the NSS, MES, and ofcourse our spiritual overlords the Abkaris, the right to "educate" us. The professional education nightmare wouldnt could not have been more frightening.
I think our problem is that we do not define problems and then try to solve it. If our decision had been to invite Birlas to start BITS in Calicut, a Tata University in Munnar, OR to take a massive World Bank loan to construct colleges operated by the government with fixed pay back, and structured fees that could have been fixed in 1989, the "debates" would have been meaningful.
Sorry for digressing, and I am not talking about the past.
Think of Vizhinjam - Could the government have a conclave of all those who were in the "last round" and try to make them work together, or have a signed off agreement? Maybe pay Zoom money not to create more issues - as a consultancy fess or something? Not idealistic, but practical?
Post a Comment