തിരുവനന്തപുരം ജില്ലയിലെ ഇരുപതിനായിരത്തോളം കുട്ടികള്‍ ഇന്നലെ ജപ്പാന്‍ ജ്വരത്തിനുള്ള പ്രതിരോധ കുത്തിവെയ്പിന് വിധേയരായി. ചെറിയ തല കറക്കവും ശര്‍ദ്ദിയും തൊലി പുറത്തുള്ള ചുവപ്പുകളും ഒഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും പാര്‍ശ്വ ഫലങ്ങള്‍ ആയി ഇല്ല എന്നും "ദി ഹിന്ദു" റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരുടെ ഉത്തരവാദിത്വത്തില്‍ ആണ് ഈ പരിപാടി സംഗടിക്കപ്പെട്ടത് എന്നോ, ഏതു മരുന്ന് കമ്പനി ആണ് ഈ വാക്സിന്‍ നിര്‍മ്മിക്കുന്നത് എന്നോ പത്ര കുറിപ്പ് വ്യക്തം ആക്കുന്നില്ല. ഈ കുത്തിവെയ്പിന് എന്തെകിലും ദീര്‍ഘ കാല പരിണിത ഫലങ്ങള്‍ ഉണ്ടോ എന്നും പത്ര കുറിപ്പ് വ്യക്തം ആക്കുന്നില്ല. ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തി വെയ്പ് നടത്തുന്നതെങ്കില്‍ കുട്ടികളില്‍ ഉള്ള ആരോഗ്യ പരീക്ഷണങ്ങള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ സംഘാടകര്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ എനിക്ക് അഗാധമായ ആഗ്രഹം ഉണ്ട്. പ്രത്യേകിച്ചും എ ഇ ഓ മാര്‍ വഴി വിദ്യാഭ്യാസ വകുപ്പ് ഈ കുത്തി വെയ്പ്പില്‍പങ്കെടുക്കണം എന്ന് സ്കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുക കൂടിയാണെങ്കില്‍ .സംസ്ഥാന വ്യാപകമായി മരുന്നുകളുടെ സുരക്ഷയും അവയുടെ പ്രവര്‍ത്തന ക്ഷമതയും ഉറപ്പുവരുത്തേണ്ട ഒരു ഏജന്‍സിയുടെ ആവശ്യകത ഈ ഘട്ടത്തില്‍ പ്രത്യേകം പ്രസക്തം ആകുന്നു.

0 comments:
Post a Comment